കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Wednesday, December 26, 2012

മഞ്ചാടിക്കുരു



 












കാലമാം മഴകൊണ്ട്
മഞ്ഞില്‍ കുതിര്‍ന്ന്;
വെയിലേറ്റ്, തണലേറ്റ്
ചെങ്കല്ലുപൊടിഞ്ഞതിന്‍
മണ്ണാല്‍ വിരിപ്പിട്ട മൈതാനം.*


ഋതുഭേദത്തിനിടര്‍ച്ചയില്‍
ചിങ്ങവും കുംഭവും കണികണ്ട
കൊന്നപ്പൂക്കള്‍. 
 മെയ്ദിനമെത്തും മുമ്പെ
ചെമ്പട്ടണിഞ്ഞ പൂവാക...
അഭയവും അതിജീവനവു- 
മാണിവയിന്നൊരുപോലെ...

പ്രണയമാം
മഴനൂലുവീണൊരാര്‍ദ്രതയുടെ നനവല്ല;
വെയിലേറ്റ് വാടിത്തളര്‍ന്നതിന്‍,
നിഗൂഢമാം മൌനമാണിന്ന്
നെല്ലിമരത്തിന്‍ ശിഖരങ്ങളില്‍
ഞാന്‍ കണ്ടത്.


പൂത്ത് തളിര്‍ത്ത്, കായ് പഴുപ്പിച്ച്
തുടുത്ത് നീലിച്ച്, കൊതിപ്പിച്ച്
ഇവിടെയീ മുറ്റത്ത്
ഇന്നുമുണ്ടൊരു ഞാവല്‍മരം.

തീര്‍ന്നില്ല...

കാറ്റത്താടിയൊരു കാറ്റാടിത്തണലും
ഗൃഹാതുരതയുടെ ഗന്ധം പേറി
പറങ്കിയുടെ മാവും,

പൂക്കള്‍ പൊഴിക്കും
യക്ഷിപ്പാലയും ഏഴിലംപാലയും.

മധ്യ വേനല്‍ പടികടന്നെത്തിയാല്‍
പൂവിട്ടുനിന്നൊരാ കുറ്റിച്ചെടിയില്‍,
പച്ചക്കായ വരണ്ടുണങ്ങി
പൊട്ടിച്ചിതറി പിറവികൊള്ളും
ഒരായിരം അപ്പൂപ്പന്‍ താടികള്‍,
ലക്ഷ്യമില്ലാത്ത യാത്രയിലാകും.


അന്തിച്ചോപ്പുമാഞ്ഞാല്‍
ഒരേകാകിയാം തരുശാഖിയിലാകവെ
മിന്നിമിനുങ്ങി പൂത്തിറങ്ങു
മൊരായിരം കാന്താരികള്‍.....

ഇവിടെയും വര്‍ഷമൊരുവര്‍ഷമായ്
പെയ്തിറങ്ങിയപ്പോള്‍,
ഇനിയും പകുത്തെടുക്കാത്ത
ഹൃത്തില്‍ നിന്നൊരു രക്തത്തുള്ളിയും
കിഴക്കുപുലരിയില്‍ നാളെതന്‍
പ്രതീക്ഷതന്‍ സിന്ദൂരപ്പൊട്ടുപോല്‍
പിറന്നുവീഴുമൊരു കുഞ്ഞുസൂര്യനെയും


രണ്ട് മഞ്ചാടിക്കുരുപോല്‍
ഉള്ളം കയ്യിലൊളിപ്പിച്ച്
കാത്തിരിക്കയാണു ഞാന്‍...
----------------------------------------------------------------------


* ഗവ. ഐ ടി ഐ കണ്ണൂര്‍ , തോട്ടട

Tuesday, December 25, 2012

ഉപ്പിലിട്ടത്‌



 












ഇന്ന്

ഭൂമി, 


ഇന്നലെകളിലെ 
പിറവിക്കു മുന്‍പെന്നപോല്‍ 
ഉരുകി ജ്വലിക്കുന്നു ; 

              
സൂര്യനെയും തോല്‍പ്പിച്ച് !.  

ഒടുവില്‍ 
.
ഉപ്പോളം 

വന്നു,

ഉപ്പിലിട്ടതും !!!.