കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Saturday, June 8, 2013

പൂമരം
















തീയില്‍കുരുത്ത ഓര്‍മകളില്‍
ജീവിക്കുന്നതിനാലാകാം 
വേരുണങ്ങിയിട്ടും 
വഴിയിലെ പൂമരമിന്നും
പൂത്തുതളിര്‍ത്ത്
കായ്പ്പഴുപ്പിച്ചതും
വിത്തായ് പൊഴിഞ്ഞതും.

വേനലിലേക്ക് പടര്‍ന്ന്കയറിയ
വൃക്ഷശിഖരങ്ങളില്‍നിന്ന്
അവസാനതുള്ളിയും
ബാഷ്പീകരിച്ചുയരും മുന്‍പ് ...

അതിജീവിക്കാന്‍ പഠിച്ച
ഒരു പൂവെങ്കിലും
അപരന്‌ മധു പകര്‍ന്ന്
പ്രണയത്തെ
തീവ്രമാക്കിക്കൊണ്ടിരിക്കും.

ചെറുത്ത് നില്‍ക്കാന്‍ ശീലിച്ച
ഒരു വിത്തെങ്കിലും
തലമുറതലമുറകൈമാറി,
ചരിത്രസ്മരണകളെ
ജ്വലിപ്പിച്ചുകൊണ്ടിരിക്കും.

No comments: