കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Monday, June 24, 2013

പ്രണയചാപല്യങ്ങള്‍

















അമ്മയുടെ വീടിനടുത്ത്
എവിടെയോ വളര്‍ന്നിരുന്ന
ഞാവല്‍മരത്തില്‍നിന്ന്
ഉഷചെറിയമ്മ
പറിച്ചുകൊണ്ടുവരാറുണ്ടായിരുന്ന
കാട്ടുഞാവല്‍പ്പഴങ്ങള്‍ തിന്നാകാം
എന്റെ വായയും നാക്കും 
ആദ്യമായ് നീലിച്ചത്.

എപ്പോഴാണ്
ആ ഞാവല്‍മരത്തെ
ഒരു മഴു അഗാധമായ് പ്രണയിച്ചതെന്നറിയില്ല.

പിന്നീട് വീടിനടുത്ത്
രണ്ടുകാലങ്ങളിലായ്
പൂക്കള്‍ പൊഴിച്ച് കായ്ച്ച
രണ്ടുഞാവല്‍മരങ്ങളെയും
മഴുപ്രണയിച്ച് ചുംബിച്ചതിന്
ഞാന്‍ മൂക സാക്ഷിയാണ്.
പക്ഷേ, തടയിടാനാകാത്തവിധം
അവ എന്റെ അധികാരപരിധിക്ക്
പുറത്തായിരുന്നു.

പിന്നെ കണ്ണൂര്‍ ഗവ. ഐടിഐ
ഓഫീസിനുപിറകിലും,
ഇപ്പോഴിതാ... ഇവിടെയീ ഡല്‍ഹിയില്‍
ഐഐഎംസി കാമ്പസിലും
തുടുത്ത് നീലിച്ച് കൊതിപ്പിച്ചു
ഞാവല്‍പ്പഴങ്ങള്‍......... ..

രണ്ടിടത്തും
സഹപ്രവര്‍ത്തകര്‍ക്കൊപ്പം
ഞാവല്‍പ്പഴം പറിച്ചെടുത്ത്
പങ്കിട്ട് തിന്നപ്പോഴും
ഓര്‍മിച്ചതാണ്
മഴുവിന്റെ പ്രണയചാപല്യങ്ങള്‍...

No comments: