ഈ ആള്‍ക്കൂട്ടത്തിലെ ഏകാന്തത
ഒരു കടുത്ത ശാപമാണ്.
അതിനാല്‍ നിന്റെ ചോരയോട്
ഈ രാത്രിയില്‍ ഞാന്‍ കൂട്ടുകൂടുന്നു.
നിന്റെ ചോരക്ക്
സ്‌നേഹത്തിന്റെ ഗന്ധമാണ്.
നിന്റെ ചോരക്ക് മരണത്തിന്റെ
കറുപ്പുനിറമാണ്.
ഓരോ ഏകാന്തതയിലും
ഞാനവള്‍ക്ക് പ്രണയമെഴുതുന്നു.
ഈ വെളുത്ത പ്രതലത്തില്‍,
നിന്നിലെ കറുത്ത രക്തംകൊണ്ട്;
നിന്റെ കൂര്‍ത്തമുനകൊണ്ട്.
ഒരു കടുത്ത ശാപമാണ്.
അതിനാല്‍ നിന്റെ ചോരയോട്
ഈ രാത്രിയില്‍ ഞാന്‍ കൂട്ടുകൂടുന്നു.
നിന്റെ ചോരക്ക്
സ്‌നേഹത്തിന്റെ ഗന്ധമാണ്.
നിന്റെ ചോരക്ക് മരണത്തിന്റെ
കറുപ്പുനിറമാണ്.
ഓരോ ഏകാന്തതയിലും
ഞാനവള്‍ക്ക് പ്രണയമെഴുതുന്നു.
ഈ വെളുത്ത പ്രതലത്തില്‍,
നിന്നിലെ കറുത്ത രക്തംകൊണ്ട്;
നിന്റെ കൂര്‍ത്തമുനകൊണ്ട്.
No comments:
Post a Comment