ഓര്‍മകളില്‍ നീ നെല്ലിക്കയോളമുണ്ടായിട്ടും
കാഴ്ചയില്‍ നീ കടുകോളം വളര്‍ന്നില്ല.
രസം :-തിക്തം, കഷായം, മധുരം.
ഗുണം :-ലഘു, രൂക്ഷം
മഞ്ഞപ്പിത്തത്തിന് പശുവിന്‍പാലില്‍
അരച്ചുകുടിക്കാന്‍ തന്നിട്ടുണ്ട്, പണ്ടമ്മ.
അപ്പോള്‍ മധുരിച്ച നിന്നെ,
വഴിയരികില്‍ കാണുമ്പോ
കയ്ക്കുകയാണിന്നെന്നുള്ളം.
No comments:
Post a Comment