കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Wednesday, July 3, 2013

നിര്‍വചനങ്ങളില്ലാതെ

















വാഴയൂര്‍
നീയും ഏകാകിയായിരുന്നു.
നിന്നിലിന്നും അവശേഷിക്കുന്ന
നെല്ലിമരത്തിന്റെ

വേരുകളിലും ശിഖരങ്ങളിലും
വീണ്ടും ഉപ്പ് പൊടിയുന്നു.

നിന്നില്‍ വന്യമായ്
ചാഞ്ഞും ചെരിഞ്ഞും
വീശിപ്പെയ്തത്
മഴയല്ല; മൃതസജ്ഞീവനിയായിരുന്നെന്ന്
ഞാനറിയുന്നു.

വയല്‍വക്കിലെ തോടുമുതല്‍
കുന്നിന്‍മുകളിലെ
തെച്ചിയും ഞാറലും വരെ
ഓര്‍മകളാകുന്നു.

അതിജീവനത്തിനായ്
കാലം തിരിച്ചുതന്ന
പറങ്കിമാവിന്‍ചെറുതളിരിലയില്‍,
ജീവിതത്തിനും സ്‌നേഹത്തിനും
നിര്‍വചനങ്ങളില്ലാതെ
ഞാനൊരു നിശാശലഭമായ്
പറ്റിപ്പിടിച്ചിരിക്കുന്നു.

No comments: