കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
കറുപ്പും ചുവപ്പും
ഒരുമയുടെ ചുവപ്പും
ഒറ്റപ്പെടലിന്റെ കറുപ്പും
ഇന്നീ രാത്രിയില്‍
ഇഴ ചേര്‍ന്നിരിക്കുന്നു...
അല്ല ,
ഇണ ചേര്‍ന്നിരിക്കുന്നു !
വെളുത്ത കടലാസില്‍ തെളിയുന്ന
നിന്റെ പേരാണ് കവിത;
അഥവാ
ജീവിതത്തിന്റെ ചുകപ്പ്,
മരണത്തിന്റെ കറുപ്പ്.
No comments:
Post a Comment