കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Wednesday, July 17, 2013

ചിരിക്കേണ്ട പൂക്കള്‍ക്ക്















മാറ്റിവെച്ച വിത്തുകള്‍ പുറംതോട്‌ പൊട്ടിച്ച്,
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നാള്‍ വരും.

ചെറുതളിരിലകള്‍ കണ്‍പീലിവിടര്‍ത്തി,
പുലരിയിലേക്ക് ഉദിച്ചുയരുന്ന കാലമുണ്ടാകും.

സ്വപ്‌നങ്ങള്‍ ചുവന്ന് തുടുത്ത്,
ചിന്തകള്‍ ലോഹംപോലുരുകുന്ന നാളെയുണ്ടാകും.

വേദനകള്‍ നാം കുഴിവെട്ടിമൂടും.

അപരന്റെ കാതുകളില്‍ സംഗീതംപൊഴിക്കുവാന്‍,
നെല്‍വയലുകളില്‍ മുളംന്തണ്ട് വിളയിക്കും.
അന്നേ മരൂഭൂമികളില്‍ മരുപ്പച്ച കാണൂ...
അന്നേ വസന്തം വരൂ..പൂക്കള്‍ ചിരിക്കൂ...

No comments: