കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
ചൂട്ട്
നാട്ടിടവഴികളിലന്നുരാത്രികളില്‍
വെളിച്ചമേകിയ കറുത്ത ചൂട്ടേ...
ഇന്നു നീ ഞെരിഞ്ഞുകത്തുന്നതെന്റെ
ഓര്‍മകളുടെയൊരോലത്തുമ്പിലാണ്.
ഗൃഹാതുരതകളുടെ മഞ്ഞുവീണ
ഭൂതകാലത്തിന്‍ പാതയോരത്തിന്നുഞാന്‍
ആഞ്ഞുകൈവീശി നടക്കുമ്പോള്‍
നീയാളിക്കത്തിയെരിയുന്നതെന്റെ
കരളിലെകാണായിരുട്ടറയിലാണ്
No comments:
Post a Comment