കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
റിലയന്‍സ്പ്പാന
ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇനിനാളെയുമെന്തന്നറിഞ്ഞീല
ഇന്നീകണ്ടരാജ്യത്തിനുവിനാശവും
ഇന്നനേരമന്നേതുമറിഞ്ഞീല
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നുവരുത്തുന്നതും റിലയന്‍സ്
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടത്തുന്നതും റിലയന്‍സ്.
മാളികമോളേറിയമന്നന്റെ തോളില്‍
മാറാപ്പുകേറ്റുന്നതും റിലയന്‍സ്.
No comments:
Post a Comment