അമേരിക്ക
മുമ്പെങ്ങുമില്ലാത്തപോല്‍
തണുത്തുറഞ്ഞുവത്രേ.
''താന്താന്‍ നിരന്തരം
ചെയ്യുന്ന കര്‍മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ...''
ഭൂഗോളം ചൂടുപിടിക്കുന്നതും
ലോകഭാവി ഇരുളടയുന്നതും
കണക്കിലെടുക്കാതെ
കാല്‍ഭാഗം സിഒടുവും
നീയൊറ്റക്ക് പുറംതള്ളി,
ആഗോളതാപനത്തിന്റെ
ചുടുചോറ് തീറ്റിച്ചപ്പോള്‍
നീയോര്‍ത്തില്ല; എന്നെങ്കിലും
ഹലാക്കിന്റെ തണുത്ത
അവിലും കഞ്ഞി
നിനക്കും കുടിക്കേണ്ടിവരുമെന്ന്.
പാല്‍കൊടുത്തുവളര്‍ത്തിയ
ആഗോളതാപനവും
ആഗോളവല്‍ക്കരണവും
തിരിഞ്ഞുകൊത്തുമ്പോഴും
നിന്റെ കണ്ണുകള്‍
എണ്ണപ്പാടത്തായിരിക്കും.
വാള്‍സ്ടീറ്റ് പിടിച്ചെടുത്താലും
മഞ്ഞുകട്ടയില്‍ മരവിച്ചാലും
നീ ഒരിക്കലും പഠിക്കില്ല.

No comments:
Post a Comment