കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Tuesday, July 9, 2013

തീവ്രഭാവങ്ങള്‍.















ഇലകളില്ലാതെ
ഒറ്റപ്പെട്ടതാണ്
ഒരുകുഞ്ഞുപൂവ്.

സ്വപ്‌നത്തില്‍
യാഥാര്‍ത്ഥ്യത്തിന്റെ
മുള്ളുതറച്ചും
പ്രതീക്ഷയില്‍
ഉപ്പിനുറവ
വറ്റിവരണ്ടും
പൂച്ചെടിയില്‍
ഓര്‍മകളുടെ ശിഖരങ്ങള്‍
കെട്ടുപിണഞ്ഞുകിടപ്പാണ്.

ഒരു ഹിമബിന്ദുമതി,
നേത്രഗോളങ്ങളില്‍
ഉഷ്ണമാപിനിയാകാന്‍.

മഴത്തുള്ളിതന്‍ മധുരംമതി
വേദനകളലിഞ്ഞുതീരാന്‍.

ഒരുപുലര്‍കാലത്ത്
വഴിയരികിലെന്നോട് പുഞ്ചിരിച്ച
പേരറിയാത്തൊരു കാട്ടുപൂവെ,
നിന്നിലുമുണ്ടോയീ-
നിഷേധിക്കുതോന്നും
തീരാപ്രണയത്തിന്‍
തീവ്രഭാവങ്ങള്‍.

No comments: