കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
ഒറ്റമരം
ഞാനൊരു മരം;
വേരുണങ്ങിയിട്ടും,
അതിജീവനത്തിന്
ഉറവ തേടുന്ന മരം.
ഞാനൊരു മരം;
ശിഖരങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടും,
മഴക്കാറ് കൊതിക്കുന്ന മരം.
ഞാനൊരു മരം;
ദ്രവിച്ചടര്‍ന്നിട്ടും,
ചെറുത്തുനില്‍ക്കുന്ന
ഒറ്റപ്പെട്ടമരം.
No comments:
Post a Comment