കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
വളപ്പൊട്ട്
മഴ കഴുകിയെടുത്ത
മണ്‍പുതപ്പില്‍
മുളച്ചുപൊന്തിയതാ വളപ്പൊട്ട്.
ഒത്തവര്‍ണം ഒത്തുനോക്കി
വട്ടത്തില്‍ കളിച്ചതാ പണ്ട്.
പാതിപൊട്ടിയ വളപ്പൊട്ട്
വിളക്കത്തുരുക്കിവളച്ച്
മാല കോര്‍ത്തതാ പണ്ട്.
ഓര്‍മകള്‍ ഇങ്ങനെയാ
കയ്യില്‍ കുപ്പിവളച്ചില്ലുകുത്തി
രക്തം പൊടിപ്പിച്ചുകൊണ്ടിരിക്കും.
No comments:
Post a Comment