എണ്‍പത്തിയേഴിലെത്തിയ
ചെന്താരമേ,
ലാല്‍സലാം.
കരീബീയന്‍ ദ്വീപിനെ
ചെമ്പട്ടണിയിച്ച
വിപ്ലവയൗവ്വനമേ,
ലാല്‍സലാം.
ക്യൂബയെന്ന ചുവന്നപൂവിലെ
വിപ്ലവപരപരാഗണത്താല്‍
ലാറ്റിനമേരിക്കയില്‍ വസന്തം തീര്‍ത്ത
പ്രണയശലഭമേ,
ലാല്‍സലാം.
ചുവപ്പിന്റെ പ്രത്യയശാസ്ത്രത്തെ
നിധികാക്കുംഭൂതത്തെപ്പോലെ
തീക്ഷ്ണസ്‌നേഹത്തില്‍
പൊതിഞ്ഞുസൂക്ഷിച്ച
പ്രിയസഖാവെ;
ചെഗുവേരയുടെ പ്രിയ കൂട്ടൂകാരാ...
ജന്മദിനാംശസകള്‍!. 1

No comments:
Post a Comment