ഇതാണെന്റെ ചില്ലുജാലകം.
പാതിതുറന്ന മനസ്സുപോലെ
പാതിഞാനടച്ച ജാലകം.
പടിഞ്ഞാറേ മാനത്ത്
ഇരുള്‍ വീഴുമ്പോള്‍
പാതിമറഞ്ഞ പൊന്നരിവാളമ്പിളി
പാല്‍പുഞ്ചിരിതൂകി
ഒളികണ്ണിടുന്ന ജാലകം.താഴേതൊടിയില്‍
മാവ് പൂക്കുന്നതും
മുരിങ്ങാമരച്ചോട്ടില്‍
താരകം പൂത്തിറങ്ങുന്നതും
ചന്തമേറും ജാലകക്കാഴ്ചകള്‍.
പൊന്നൊളിവെയിലിലും പേമാരിയിലും
പാതിവെന്തമനസ്സിന്റെ
പാതിയാണീ ജാലകം !

No comments:
Post a Comment