പണ്ട് കുട്ടിയായിരിക്കുമ്പോ,
അമ്മയുടെ നാട്ടില്‍
കൂട്ടുകാരൊത്ത്,
തോട്ടില്‍ കുളിക്കാന്‍ പോയൊരുനേരം
തോര്‍ത്തിട്ടു പിടിച്ച മീനുകള്‍
വീട്ടുകാരറിയാതെ അടുപ്പുകൂട്ടി
ജീവനോടെ ചട്ടിയിലിട്ട്
ഉപ്പും മുളകും മല്ലിയുമിട്ട് വേവിച്ച്
കുരുമുളകിലയില്‍ പങ്കുവെച്ച് തിന്നതിന്‍
പാപമോ ശാപമോ ആകാം,
നാട്ടിലീ പെരുമഴക്കാലത്ത്
മീന്‍ പിടുത്തം പൊടിപൊടിക്കുമ്പോ,
ഞാനീ, ചുട്ടുപൊള്ളുന്ന ഡല്‍ഹിയില്‍
ഉരുളക്കിഴക്കും പരിപ്പും തിന്ന്
നാളുകള്‍ എണ്ണി നീക്കുന്നത്.
''കൊന്നാല്‍ പാപം
തിന്നാല്‍ തീരും'' എന്നാണ് ചൊല്ല്.
എന്റെ പര(ല്‍ )മീന്‍) ദേവതകളെ
അതെനിക്കുമാത്രമെന്താ
ബാധകമാക്കാഞ്ഞൂ !.
കര്‍ക്കിടകവും കഴിഞ്ഞു ഞാന്‍
തിരികെയെത്തുമ്പോ
തോട്ടില്ചൂണ്ടയിട്ടുപിടിക്
ഒറ്റ കടുങ്ങാലിപ്പരലെങ്കിലും
കരുതിവെക്കണേ കൂട്ടരെ...!

No comments:
Post a Comment