തെരുവിലെ
വാകമരച്ചോട്ടില്‍
രാത്രി
മഞ്ഞുരുകി പെയ്യുമ്പോള്‍
കവിതയുടെ
താഴ്‌വര
ഇടിമുഴക്കി
വസന്തം പൊഴിക്കാറുണ്ട്.
വെയിലേറ്റുരുകുന്ന ഭൂമിയും
മഞ്ഞിലുറയുന്നൊരാകാശവും
പുതിയ പുലരികള്‍ തേടി
സിരകളില്‍ അരിച്ചിറങ്ങി
പച്ചമരത്തിന്റെ വേരുകളില്‍
വേദനയുടെ ഉപ്പുകുറുക്കുന്നുണ്ട്.
കൂട്ടിന് മുള്ളുകളേറെയെന്നാലും
ഇലകള്‍ വാടിയൊതുങ്ങി
പേടിച്ചരണ്ടുള്‍വലിയുന്നൊ
രെന്റെയുള്ളിലെയുള്ളിന്റെയു ള്ളം
മൂര്ച്ചയുള്ളൊരാപുല്നാമ്പ ിനാല്‍
മുളംതണ്ടെന്തിനോ കൂര്പ്പിച്ചെടുക്കുന്നുണ്ട ്.
വാക്കുകള്‍ക്കും വരികള്‍ക്കിടയിലുമല്ല;
എന്നിലെയെന്നെയൊളിപ്പിച്ച
കവിതയുടെ ശിഖരങ്ങളിലെ
'കറുത്ത മഷി' യുണക്കിയ
പഴുത്തിലകള്‍
താഴോട്ട് പതിയെ
ഊര്‍ന്നിറങ്ങുന്നുണ്ട്.
വാകമരച്ചോട്ടില്‍
രാത്രി
മഞ്ഞുരുകി പെയ്യുമ്പോള്‍
കവിതയുടെ
താഴ്‌വര
ഇടിമുഴക്കി
വസന്തം പൊഴിക്കാറുണ്ട്.
വെയിലേറ്റുരുകുന്ന ഭൂമിയും
മഞ്ഞിലുറയുന്നൊരാകാശവും
പുതിയ പുലരികള്‍ തേടി
സിരകളില്‍ അരിച്ചിറങ്ങി
പച്ചമരത്തിന്റെ വേരുകളില്‍
വേദനയുടെ ഉപ്പുകുറുക്കുന്നുണ്ട്.
കൂട്ടിന് മുള്ളുകളേറെയെന്നാലും
ഇലകള്‍ വാടിയൊതുങ്ങി
പേടിച്ചരണ്ടുള്‍വലിയുന്നൊ
രെന്റെയുള്ളിലെയുള്ളിന്റെയു
മൂര്ച്ചയുള്ളൊരാപുല്നാമ്പ
മുളംതണ്ടെന്തിനോ കൂര്പ്പിച്ചെടുക്കുന്നുണ്ട
വാക്കുകള്‍ക്കും വരികള്‍ക്കിടയിലുമല്ല;
എന്നിലെയെന്നെയൊളിപ്പിച്ച
കവിതയുടെ ശിഖരങ്ങളിലെ
'കറുത്ത മഷി' യുണക്കിയ
പഴുത്തിലകള്‍
താഴോട്ട് പതിയെ
ഊര്‍ന്നിറങ്ങുന്നുണ്ട്.
