കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Thursday, January 24, 2013

വേനലില്‍ ഒരു തടവറ















വേനലുരുക്കുന്ന ഭൂമിയുടെ
രക്തധമനികളില്‍,
ഞാനെന്‍റെ  തൂലിക
കുത്തിയിറക്കി.

ചുട്ടുപൊള്ളുന്നൊരെ-
ന്‍റെയുള്ളിന്‍റെയുള്ളില്‍,
ഞാനൊരു പനിനീര്‍പ്പൂച്ചെടി നട്ടു.

കവിത പൂക്കുന്ന രാത്രികളില്‍,
മഞ്ഞുപെയ്യുന്ന പുലരികളില്‍,
പ്രണയം ചൊരിയുന്ന സന്ധ്യകളില്‍,
നീറിപ്പുകഞ്ഞ ഹൃദയം
ഞാന്‍ നിന്‍റെ 'തടവറ'യിലിട്ടു.

 മുറിവേറ്റ പക്ഷിക്കും,
താഴ്ന്നിറങ്ങിറങ്ങിയ വേരിനും,
തളിര്‍ കരിഞ്ഞ ശിഖരത്തിനും,
കുടിയിറങ്ങിയ പരലിനും,
ഒരുതുള്ളി ദാഹജലമെന്നപോലെ...

നിന്‍ സൌഹൃദത്തിന്‍ മഴക്കാറ്;
ഉരുണ്ടുകൂടി കനക്കുന്നതും,
പേമാരിയായി പെയ്തിറങ്ങുന്നതും കാത്ത്
ഞാനാ 'തടവറ'ക്കുള്ളിലിരുന്ന്,
എന്‍റെ മൌനം പങ്കുവെയ്ക്കുന്നു.






No comments: