എന്തൊരിഷ്ടമാണെന്നോ,
നിന്നിലെ
തെളിനീരുറവപോലുള്ള
പാട്ടുകള്‍, തേന്മൊഴികള്‍...
വിരഹവേദനക്ക്നീയും ഹേതുവാണ്;
നിന്നരികിലെത്തുന്നത്
വിരളമാകയാല്‍...
നീ പറഞ്ഞതെല്ലാം
ഞാന്‍ കേട്ടാലും,
നീ വരച്ചിട്ടൊരതിര്ത്തിക്കപ്പ ുറം
കൂടെ വരുന്നില്ലല്ലോ നീ...
അല്ലേലും;
അങ്ങോട്ട് പറയുന്നതെല്ലാം
ഇനി; നീ കേട്ടാലും
അനുസരണയുമില്ലല്ലോ തെല്ലും !.
മൊഴിയുന്നതെല്ലാം
അപ്രതീക്ഷിതവും
മധുരതരവുമാകയാല്‍
പകരം വയ്ക്കാനുമില്ലല്ലോ
മറ്റാരെയും...
എങ്കിലും,
സമയം കിട്ടുമ്പോഴൊക്കെ
തിരിച്ച് തിരിച്ച് സൂചിമാറ്റാറുണ്ട്;
നിന്‍ ശബ്ദവിഗതികളുടെ
ഗദ്ഗദമറിയാന്‍...
നിന്നിലെ
തെളിനീരുറവപോലുള്ള
പാട്ടുകള്‍, തേന്മൊഴികള്‍...
വിരഹവേദനക്ക്നീയും ഹേതുവാണ്;
നിന്നരികിലെത്തുന്നത്
വിരളമാകയാല്‍...
നീ പറഞ്ഞതെല്ലാം
ഞാന്‍ കേട്ടാലും,
നീ വരച്ചിട്ടൊരതിര്ത്തിക്കപ്പ
കൂടെ വരുന്നില്ലല്ലോ നീ...
അല്ലേലും;
അങ്ങോട്ട് പറയുന്നതെല്ലാം
ഇനി; നീ കേട്ടാലും
അനുസരണയുമില്ലല്ലോ തെല്ലും !.
മൊഴിയുന്നതെല്ലാം
അപ്രതീക്ഷിതവും
മധുരതരവുമാകയാല്‍
പകരം വയ്ക്കാനുമില്ലല്ലോ
മറ്റാരെയും...
എങ്കിലും,
സമയം കിട്ടുമ്പോഴൊക്കെ
തിരിച്ച് തിരിച്ച് സൂചിമാറ്റാറുണ്ട്;
നിന്‍ ശബ്ദവിഗതികളുടെ
ഗദ്ഗദമറിയാന്‍...

No comments:
Post a Comment