കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
Saturday, August 9, 2014
ഹലാക്കിന്റെ അവുലും കഞ്ഞി അഥവാ തണുത്തുറയുന്ന അമേരിക്ക
അമേരിക്ക
മുമ്പെങ്ങുമില്ലാത്തപോല്‍
തണുത്തുറഞ്ഞുവത്രേ.
''താന്താന്‍ നിരന്തരം
ചെയ്യുന്ന കര്‍മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ...''
ഭൂഗോളം ചൂടുപിടിക്കുന്നതും
ലോകഭാവി ഇരുളടയുന്നതും
കണക്കിലെടുക്കാതെ
കാല്‍ഭാഗം സിഒടുവും
നീയൊറ്റക്ക് പുറംതള്ളി,
ആഗോളതാപനത്തിന്റെ
ചുടുചോറ് തീറ്റിച്ചപ്പോള്‍
നീയോര്‍ത്തില്ല; എന്നെങ്കിലും
ഹലാക്കിന്റെ തണുത്ത
അവിലും കഞ്ഞി
നിനക്കും കുടിക്കേണ്ടിവരുമെന്ന്.
പാല്‍കൊടുത്തുവളര്‍ത്തിയ
ആഗോളതാപനവും
ആഗോളവല്‍ക്കരണവും
തിരിഞ്ഞുകൊത്തുമ്പോഴും
നിന്റെ കണ്ണുകള്‍
എണ്ണപ്പാടത്തായിരിക്കും.
വാള്‍സ്ടീറ്റ് പിടിച്ചെടുത്താലും
മഞ്ഞുകട്ടയില്‍ മരവിച്ചാലും
നീ ഒരിക്കലും പഠിക്കില്ല.
അരാസ്ട്രീയ ജന്തുപിടിയന്‍മാര്‍
[ Apolitical Intellectuals (അരാഷ്ട്രീയ ബുദ്ധിജീവികള്‍) എന്ന കവിതയുടെ ഏറനാടന്‍ ദളിത് വേര്‍ഷന്‍ ]
ഒരോസം ഏറ്റോം പാവങ്ങളായ മന്‍സന്‍മാരാല്‍ അന്റെ രാജിയത്തിലെ അരാസ്ട്രീയ ജന്തുപിടിയന്‍മാര്‍ ചോദ്യം ചോയ്ക്കപ്പെടും.
ഒറ്റക്കും പൊട്യോളം ഉള്ള ഒരു കത്തിക്കാളല് പോലെ രാജിയം അങ്ങനെ, അങ്ങനെ ചാകാന്‍ തൊടങ്ങ്യാപ്പം ഇന്തത്ത്ട്‌ക്കേനി ങ്ങഌ ന്ന് ഓര് ചോയ്ക്കും.
ഓരെ കുപ്പായം തുന്ന്യേനെപ്പറ്റീം, ഉച്ചക്ക് പള്ള ബാറാക്കീട്ട് മയങ്ങ്‌ണേനെപ്പറ്റ്യൊന്നും ഓലാരോടും ചോയ്ക്കൂലാ...
സൂന്യതയെച്ചൊല്ലീള്ള പൊള്ള്ാളെക്കുറ്‌ച്ചൊന്നും ഒരാളും പിറ്റേസം അന്വേസീക്കുലാ...
ഓലെ ബല്പ്പത്തരോന്നും ആരും കൂട്ടാക്കുയ്‌ലാ...
ഓറ്റോന്റെ പയംപുരാണത്തെക്കുറിച്ചൊന്നും ചോദ്യം ചോയ്ക്കൂലാ...
പേടിത്തൊണ്ടനെപ്പോലെ ഓലൊരുത്തന്‍ തൂങ്കിച്ചാകുമ്പൊ ഓറ്റനുഭവിക്കണ എടങ്ങേറിനെപ്പറ്റി ഓര് ചോദ്യം ചോയ്ക്കപ്പെടൂലാ.
ഒരോസം ഏറ്റോം പാവങ്ങളായ മന്‍സന്‍മാരാല്‍ അന്റെ രാജിയത്തിലെ അരാസ്ട്രീയ ജന്തുപിടിയന്‍മാര്‍ ചോദ്യം ചോയ്ക്കപ്പെടും.
ആദീസം പട്ടിണിപ്പാവങ്ങളായ മന്‍സന്മാര്,
ഈ ജന്തുപിടിയന്മാരുടെ കവിതേലും കഥേലും ഓര്ാലത്തും ഇടംല്ല്യാത്തോര്, പച്ചേങ്കില് ദിവസോം ഓര്‍ക്ക് പാലും കലത്തപ്പോം കൊടുത്തോര്,
എറച്ചീം മുട്‌കേം കൊടുത്തോര്, ഓറ്റന്റെ തുണീം കുപ്പായോം തേച്ചിരുമ്പിയോര്, ഓറ്റന്റെ കാറുംബണ്ടി ഓടിച്ചോര്, ഓറ്റന്റെ പട്ട്യാളേം ബളര്‍ത്തിയോര്,
ഓരെ ചെടിത്തോട്ടത്തില്‍ വേല്യടച്ച് കാവലിരുന്നോര്.
ഓറ്റ ബരും. ബ്ന്ന്ട്ട് നല്ലോണം ചോയിക്കുംങ്കളോട്...പാവങ്ങടെ ജീവിതോം, ചൊപ്പനങ്ങളും കത്ത്യെരിഞ്ഞപ്പോം എന്ത്ട്ക്കനി ങ്ങള് ന്ന്...
അങ്കടെ പളാപളാ ന്ന് മിന്ങ്ങണ രാജിയത്തിലെ അരാസ്ട്രീയ ജന്തുപിടിയന്‍മാരെ...,
ങ്ങക്ക് ഒരുത്തരൂം പറയാംണ്ടാകീലാ...
മൂണ്ടാത്ത ഒരു കഴുകന്‍ ബന്ന് ഇങ്ങടെ കൊടല് തിന്ന് തീര്‍ക്കും.
നിങ്ങടെതന്നെ എടങ്ങേറ് ഇങ്ങടെ ആത്മാവ് അങ്ങ്ട് കരണ്ട് തിന്നും.
നിങ്കളെ നാണം ങ്കളെ മുണ്ടാന്‍ ബജ്ജാതാക്കും.
Subscribe to:
Comments (Atom)



