കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
തുലാംമഴ
ജനലിനപ്പുറത്ത്
ശക്തികൂടിയിട്ടുണ്ടാകും.
ചേമ്പിലയില്‍,
തെങ്ങോലയില്‍,
പ്ലാവിലയില്‍,
കറുവപ്പട്ടതന്‍ ചെറുതളിരിലകളില്‍,
എന്റെയീ ഓര്‍മകള്‍കണക്കെ....
ഊര്‍ന്നുവീഴുന്നുണ്ടാകും !.
അങ്ങനെ.
മുറിഞ്ഞ മഴക്കാലത്തിന്‍
ദാര്‍ശനിക ഭാവങ്ങള്‍
പ്രകൃതി വീണ്ടും കൂട്ടിച്ചേര്‍ക്കയാണ് ;
ഞാനറിയാതെ...
ഞാനൊന്നും കാണാതെ.......
No comments:
Post a Comment