കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
മരവിപ്പ്
അങ്ങ്...
കനല്‍ കത്തിയുരുകിയ
മാനം കറുത്തു.
ഇടിവെട്ടി, കരള്‍ ചീന്തി
ഓര്‍മകളില്‍ രക്തം പൊടിഞ്ഞു.
കണ്ണുനീരിനുപ്പ് വീണ്
മണ്ണിന്റെ വേദന
വേരുകളിലേക്കിറങ്ങി;
കിഴക്കുമാനം
മഴവില്ല് കുലച്ച്,
വര്‍ഷം പെയ്ത് തുലാം
വരുംവര്‍ഷത്തിലേക്ക്
കാത്തുവച്ചു.
ഇങ്ങ്...
കാഴ്ചകള്‍
മഞ്ഞിലുറഞ്ഞ്
മരവിച്ചു;
മനസ്സുപോലെ...
No comments:
Post a Comment