ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്ന,
സൗഹൃദ ഗതികള്‍ക്ക് മാറ്റം വരുത്തുന്ന
ത്രികോണ പ്രിസം.
പ്രിസത്തിലൂടെ നോക്കുന്പോൾ
ആരെയും വിസ്മയിപ്പിക്കുന്ന
ഒരു ത്രികോണ സൗഹൃദം.
കടന്നുപോകുന്ന സൗഹൃദത്തിന്
വര്‍ണ്ണരാജി നല്‍കും വിധം
തരംഗദൈര്‍ഘ്യം അനുസരിച്ച്
പ്രകീണ്ണനം സംഭവിക്കാനിടയുള്ള
ഒരു പട്ടാമ്പി പ്രിസം.
സൗഹൃദം ഭൂതകാലത്തില്‍ നിന്ന്
അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍
വര്‍ത്തമാനത്തിന്റ ആദ്യാരികുചേര്‍ന്ന്
ആന്തരിക പ്രതിഫലനത്തിനും,
വര്‍ത്തമാനത്തിന്റ അന്ത്യാരികുചേര്‍ന്ന്
ബാഹ്യാ പ്രതിഫലനത്തിനും
വിധേയമായി അപവര്‍ത്തനം സംഭവിച്ച്
ഭാവിയില്‍ ഏഴ് ഘടകവര്‍ണ്ണങ്ങളായി
പിരിഞ്ഞുപോകുമത്രേ.
7 വര്‍ഷം/ വര്‍ണ്ണം + 5 പാര്‍ശ്വ വശം = 12 വര്‍ഷം
(സമവാക്യങ്ങള്‍ എഴുതപ്പെട്ടത് ഈ പ്രിസത്തിനും കവിതക്കുംവേണ്ടി മാത്രം)
ഈ കവിത ഒരു സൂചകമാണ്.
No comments:
Post a Comment