എന്നാണ്
നിന്നോളം ആഴത്തില്‍ മുങ്ങി
നിന്നോളം വേഗത്തില്‍ ഒഴുകി
നിന്റെ ഉത്ഭവത്തിലേക്കു തിരിച്ചുപോകാനാവുക.?
ഇനി ഏതു വേനലിലാകും
നിന്നിലെ വഴുവഴുക്കന്‍ പാറക്കല്ലുകള്‍ക്ക്
മരണത്തിന്റെ ഗന്ധം നഷ്ടമാകുക?
കുടിയിറങ്ങിപ്പോയ പരല്‍മീനുകള്‍
ഏതു മഴയിലാണ് തിരിച്ചെത്തുക?
നിന്നിലെ കാണാക്കയങ്ങളിലേക്ക്
ചൂണ്ടയില്‍ കൊരുത്തിടുന്ന ചിന്തകള്‍
ഏതു വഴുവഴുപ്പന്‍ വരാലിനെയാണ്
ഇനി കാത്തിരിക്കുക.?
നീലഗിരിക്കും അറബിക്കടലിനുമിടയില്‍
നീ കരുതിവെച്ച ഒരു പ്രളയത്തില്‍
എന്നാണ്
നിന്നെ ഞാന്‍ കണ്ടെത്തിയ
കുന്നുകള്‍,
ഞാറല്‍പ്പഴങ്ങളോട്
പ്രണയം പകുത്തെടുക്കുക...?

No comments:
Post a Comment