കരിമഷിക്കവിതകള്‍
എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.
നോട്ടം
മുറ്റത്തെ നാട്ടുമാവെഇത്തവണവീട്ടിൽ പോയി
ജാലകം തുറന്ന്
ആദ്യം നോക്കുന്നത്
നിൻ്റെ നെറ്റിയിലേക്കായിരിക്കും.
പൂക്കളെ കരിയിച്ച്
താഴെ ചേന്പിലയിൽ വീഴ്ത്താതെ
തൊട്ടപ്പുറത്തുള്ള
കണിക്കൊന്നമരത്തെക്കണ്ട്
ഇനിയെങ്കിലും
നീയൊന്നതിജീവിക്കാൻ പഠിക്ക്.
No comments:
Post a Comment