നെരൂദയുടെ ചിലി...
നീ ഇപ്പോഴും
ചുവന്നവാകമരങ്ങളാലൊരു
പുതപ്പ് നെയ്യുന്നു.
നിന്‍തനുവിലണഞ്ഞ
നവവസന്തത്തിന്‍
ചെറിപ്പഴങ്ങളിലെ
ഹിമബിന്ദുവിലുണ്ട്
പ്രതീക്ഷയുടെ
പ്രതിബിംബം;
നിന്മനവും
കവിതപോല്‍ പ്രണയശോണിതം.
പ്രക്ഷുബ്ദമാംകാലത്തില്‍
നിന്‍ചിന്തകളുടെപ്രളയം
പുതിയൊരായുധം
മൂര്‍ച്ഛകൂട്ടിയൊരുക്കുന്നു.
നിനക്കുമുകളില്‍ മിന്നും ചെന്താരകം
മരുഭൂവില്‍ മരുപ്പച്ചകൊതിച്ചവര്‍ക്ക്
പ്രത്യാശയുടെ തൂവെളിച്ചമേകുന്നു.

No comments:
Post a Comment