ഇരുണ്ട ഭൂഗണ്ഡത്തില്‍
തെളിമയുള്ളൊരു നാളിനായ്,
തൊലിവെളുപ്പിനകത്തെ
കറുത്തമനസ്സിനെതിരെ
ജ്വലിച്ചുയര്‍ന്ന ശ്യാമസൂര്യാ...
അങ്ങേക്ക് ലാല്‍സലാം.
വര്‍ണവിവേചനംകൊണ്ട്
അയിത്തം കല്‍പിച്ച ജനതക്ക്
അവകാശസമരവീചികളില്‍
അറിവിന്റെ വെളിച്ചമേകിയ
കറുത്ത 'പ്രോമിത്യൂസ്'
അങ്ങേക്ക് ലാല്‍സലാം.
ശുഭപ്രതീക്ഷതന്‍
പൊന്നുവിളയണ
കരിമണ്‍മുനമ്പില്‍,
കാപ്പിരിമക്കളുടെ
കണ്ണീരുവീഴ്ത്തിയ,
വെള്ളക്കാരന്റെ
വര്‍ണവെറിക്ക്
ഒളിഞ്ഞും തെളിഞ്ഞും
കടിഞ്ഞാണിട്ട സഖാവെ
വീരവണക്കം, വീരവണക്കം.

No comments:
Post a Comment