പൊന്നാര്യന്‍കൊയ്‌തൊരാ
പൊന്നരിവാളില്‍ തത്തിക്കളിച്ചതാം
നിറമുള്ള സ്വപ്‌നങ്ങള്‍തന്‍
തെങ്ങോലത്തുമ്പത്തൂഞ്ഞാലാടിയ
പച്ചപ്പനംതത്തതന്‍ ചെഞ്ചോരച്ചുണ്ടിലെ
പടപ്പാട്ടാണുനീയെന്‍ മലയാളമേ...
പരശുരാമന്‍തന്‍ മഴുപതിഞ്ഞതല്ല;
വയനാടന്‍വില്ലിലെ മുനയുള്ളൊരമ്പും,
വയലാറില്‍ മിനുക്കിയ വാരിക്കുന്തവും
അനീതികള്‍ക്കുമേലെയുതിര്‍ത്ത്
രക്തംചിന്തിയെഴുതിയ
ധീരകാവ്യമാണുനീയെന്‍ കേരളമേ...
പൊന്നരിവാളില്‍ തത്തിക്കളിച്ചതാം
നിറമുള്ള സ്വപ്‌നങ്ങള്‍തന്‍
തെങ്ങോലത്തുമ്പത്തൂഞ്ഞാലാടിയ
പച്ചപ്പനംതത്തതന്‍ ചെഞ്ചോരച്ചുണ്ടിലെ
പടപ്പാട്ടാണുനീയെന്‍ മലയാളമേ...
പരശുരാമന്‍തന്‍ മഴുപതിഞ്ഞതല്ല;
വയനാടന്‍വില്ലിലെ മുനയുള്ളൊരമ്പും,
വയലാറില്‍ മിനുക്കിയ വാരിക്കുന്തവും
അനീതികള്‍ക്കുമേലെയുതിര്‍ത്ത്
രക്തംചിന്തിയെഴുതിയ
ധീരകാവ്യമാണുനീയെന്‍ കേരളമേ...

No comments:
Post a Comment