ഒന്നാമത്തെ വേട്ടക്കാരനെ ചൂണ്ടി
രണ്ടാമത്തെ വേട്ടക്കാരന്‍ വിളിച്ചുപറഞ്ഞു..
''പുലി വരുന്നേ പുലി...!''
രണ്ടാമത്തെ വേട്ടക്കാരനെ ചൂണ്ടി
ഒന്നാമത്തെ വേട്ടക്കാരന്‍ വിളിച്ചുപറഞ്ഞു.
''പുലി വരുന്നേ പുലി...!'
ഒടുവില്‍ രണ്ടുപുലികളുമെത്തി
ഒരുപുലി, പാകിസ്താനില്‍
സ്വാത് പ്രവിശ്യയിലിറങ്ങി.
മലാലയുടെ നേര്‍ക്ക്...
ഒരുപുലി, പാകിസ്താനിലെ
വടക്കേ വാശിര്‍സ്ഥാനില്‍
നബീലയുടെ നേര്‍ക്ക്
പുലികള്‍ക്ക്
ഒരേ ദ്രംഷ്ടകളായിരുന്നു
പുലികള്‍ക്ക്
ഒരേ പുള്ളികളായിരുന്നു.
പുലികള്‍ക്ക്
ഒരേ വേഗതയായിരുന്നു.
പുലികള്‍ ഒരമ്മ പെറ്റതായിരുന്നു;
അച്ഛന്‍ വേറെയായിരിക്കാമെങ്കിലും.
പുലികളിപ്പോഴും കുന്നിന്‍ചെരിവിലെ
കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുപ്പുണ്ട്.
വേട്ടക്കാര്‍ക്ക്
ഒരേ ലക്ഷ്യമായിരുന്നു.
ഇരകള്‍ക്ക് ഒരേ
വേദനയായിരുന്നു.
**********************
(സമര്‍പ്പണം- അമേരിക്കയുടെ ഡ്രോൺ ആക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട 'നബീല ഉര്‍ റഹ്മാനും', താലിബാന്റെ തോക്കിനുമുന്നില്‍ നിന്നും രക്ഷപ്പെട്ട 'മലാല യൂസുഫ് സായ്'ക്കും)

No comments:
Post a Comment